മലയാറ്റൂർ: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലെ ആദ്യ മാതൃകാ ഹരിത ടൂറിസം കേന്ദ്രമാകുകയാണ് പോര്. കേരളത്തിന്റെ തനത് സംഭാവനയായ ഹരിത പെരുമാറ്റച്ചട്ടം വിനോദസഞ്ചാര മേഖലയിൽ നടപ്പിലാക്കികൊണ്ട് നടത്തി വരുന്ന പദ്ധതിയാണ് ഹരിത ടൂറിസം. കൂടുതൽ ജനങ്ങൾ എത്തിച്ചേരുന്നതും സഞ്ചരിക്കുന്നതുമായ സ്ഥലങ്ങളും പരിസരവും ഹരിത പെരുമാറ്റ ചട്ടത്തിന്റെ പരിധിയിൽ കൊണ്ട് വരേണ്ടത് അനിവാര്യമാണ്. ടൂറിസം കേന്ദ്രങ്ങളിൽ മാലിന്യ സംസ്കരണം, ഒറ്റ തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ കർശനമായ നിരോധനം നടപ്പാക്കൽ,ബദൽ സംവിധാനം ഏർപ്പെടുത്താൽ,ടോയ്ലറ്റ് സംവിധാനവും ദ്രവ മാലിന്യ സംസ്കാരണവും കുറ്റമറ്റതാക്കൽ,എം സി എഫ്, മിനി എം സി എഫുകൾ, ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കൽ,സെക്യൂരിറ്റി ക്യാമറകൾ സ്ഥാപിക്കൽ തുടങ്ങിയ സംവിധാങ്ങൾ ഉറപ്പുവരുത്തി കൊണ്ടാണ് ഹരിത ടൂറിസ്റ്റ് കേന്ദ്രമാകുന്നത്.
- പാണിയേലി പോര് എന്താണെന്നറിയേണ്ടേ?.
വളരെ സുന്ദരവും എന്നാൽ അപകടംപിടിച്ചതുമായ ഒരു വിനോദ സഞ്ചാര സ്ഥലമുണ്ട് കേരളത്തിൽ - അതാണ് "പാണിയേലി പോര് " പല കണക്കുകൾ പ്രകാരം തൊണ്ണൂറിനു മുകളിലാളുകൾ ഇവിടെ മരണപ്പെട്ടിട്ടുണ്ട് . എപ്പോഴും മരണം മാടി വിളിക്കുന്ന ഒരു സ്ഥലമാണ് പാണിയേലി പോര് .
എറണാകുളം ജില്ലയിൽ പെരുമ്പാവൂരിൽ നിന്ന് ഏകദേശം 23 കിലോമീറ്റർ അകലെയായി വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ വനം വകുപ്പിന്റെ മലയാറ്റൂർ ഡിവിഷനിലെ കോട്ടപ്പാറ വനാതിർത്തി പ്രദേശമാണ് പ്രകൃതിരമണീയമായ പാണിയേലി പോര്. എങ്ങനെ ആ പേര് വന്നു എന്നറിയാൻ ആകാംക്ഷ ഉണ്ടാവുക സ്വാഭാവികം.
ഇവിടത്തെ പ്രത്യേകത എന്ന് പറയുന്നത് പെരിയാറിൽ മറ്റ് ഒരു സ്ഥലത്തും കാണാൻ പറ്റാത്ത രീതിയിൽ പാറക്കെട്ടുകളും തുരുത്തുകളും നിറഞ്ഞതാണ് പെരിയാറിന്റെ ഈ ഭാഗം ഈ പാറ കെട്ടുകളിലുടെ ജലം അതിശക്തിയി ഒഴുകുന്ന കാഴ്ച്ച അതി മനോഹരമാണ്
പാണിയേലി പോര് എന്ന പേര് എങ്ങനെ വന്നും എന്ന് ചോദിച്ചാൽ പാണിയേലി എന്നായിരുന്നു ഈ സ്ഥലത്തിനെ വിളിച്ചിരുന്നത്. ഈ നദിക്കുള്ളിൽ നിൽക്കുന്ന പാറക്കെട്ടുകൾക്കും ചെറുതുരുത്തുകൾക്കിടയിലൂടെ ജലം പരസ്പരം പോരടിച്ചു (യുദ്ധം) ചെയ്തു പോകുന്നത് പോലെ നമ്മുക്ക് തോന്നും എന്നത് കൊണ്ടാണ്. അങ്ങനെ പാണിയേലിയും പോരും ചെർന്ന് പാണിയേലി പോരായി
ഇവിടെ എത്തുന്ന സന്ദർശകർക്ക് വേണ്ടി പാണിയേലി പോര് വനസംരക്ഷണ സമിതിയുടെ കീഴിൽ വനപാലകരും പ്രദേശവാസികളുമുൾപ്പെടുന്ന 15 ഗാർഡുമാരുടെ സേവനവും ഇവിടെയുണ്ട്. പ്രവേശന കവാടത്തിൽനിന്ന് പുഴയോരത്തുകൂടി ഒരു കിലോമീറ്ററോളം സന്ദർശകർക്ക് നടന്നുകാണാം.
ഊഞ്ഞാലുകളും ഒരുക്കിയിട്ടുണ്ട്. വനവിഭവങ്ങൾ ലഭിക്കുന്ന വനശ്രീ ഇക്കോ ഷോപ്പും പ്രവർത്തിക്കുന്നു. അത് പോലെ ഗൈഡ്മാര് നിർദേശിക്കുന്ന സ്ഥലങ്ങളിൽ ഇറങ്ങി കുളിക്കാനുള്ള സൗകര്യം കൂടിയുണ്ട് .
രാവിലെ 8 മണി മുതൽ 4 മണി വരെ സന്ദർശിക്കാം
കണക്കുകൾ പറയുന്നത് വച്ച് നോക്കുമ്പോൾ തോണ്ണുറിനു മുകളിലാളുകൾ ഇവിടെ മരണപ്പെട്ടിട്ടുണ്ട് എന്നാണ് കരുതുന്നത്. പ്രധാനമായും ആളുകൾ മരണപ്പെടുന്നത് ഇവിടത്തെ ജലത്തിനടിയിൽ ഒളിഞ്ഞിരിക്കുന്ന ഗർത്തത്തിൽ പെട്ടാണ് . പുഴയിലെ ചുഴികൾ മൂലം പാറക്കെട്ടുകളിൽ രൂപപ്പെടുന്ന വലിയ ഗർത്തങ്ങൾ
അതീവ അപകടകാരികളാണ് . ഇത്തരം ഗർത്തങ്ങളും പുഴയിലെ അടിയൊഴുക്കും പാറക്കെട്ടുകളിലെ വഴുക്കലും വലിയ അപകടങ്ങൾക്കിടയാക്കും.
പലപ്പോഴും ഗൈഡ് മാരുടെ നിർദേശങ്ങൾ പാലിക്കാതെ മദ്യപിച്ചിട്ടും മറ്റും ഇത്തരത്തിൽ വെള്ളത്തിൽ ഇറങ്ങി വലിയ ഗർത്തങ്ങളിലോ , പാറകെട്ടിലെ വഴുക്കലിലോ പെട്ട് അപകടത്തിൽ പെടുന്നവരാണ് കുടുതലും
വരുന്നതിൻ മുമ്പ് ഇവിടെ വിളിച്ച് സന്ദർശരെ അനുവധിക്കുന്നുണ്ടോ എന്ന് ചോദിക്കുക പലപ്പോഴു പല കാരണങ്ങൾ കൊണ്ട് അനുവധി നൽകാറുണ്ട്.
ചെറിയ പ്രവേശന ഫീസ് പാർക്കിങ്ങ് ഫീസ് ഉണ്ട്.
പ്ലാസ്റ്റിക്ക് കൊണ്ട് വരാതിരിക്കുക.
ഗൈഡ് മാര് പറയുന്നത് പൂർണമായും കേൾക്കുക.
അനുവദിക്കുന്ന സ്ഥലങ്ങളിൽ മാത്രം കുളിക്കാൻ ഇറണ്ടുക.
മദ്യപിച്ചിട്ട് ചെല്ലാതിരിക്കുക.
Panieli Por", which is calling death, will now become a model green tourism center